Metro Kunjappan - മെട്രോ കുഞ്ഞപ്പൻ Titelbild

Metro Kunjappan - മെട്രോ കുഞ്ഞപ്പൻ

Metro Kunjappan - മെട്രോ കുഞ്ഞപ്പൻ

Von: Vishnu Prem Vipin Das
Jetzt kostenlos hören, ohne Abo

Über diesen Titel

അവതാരപ്പിറവിയുടെ രൗദ്രഭാവവും കുന്തോം കുടച്ചക്രോം ഒന്നൂല്ല !!! കുഞ്ഞപ്പേട്ടൻ, നമ്മുടെ മെട്രോ കുഞ്ഞപ്പൻ സിംപിളാണ്. ചില പവർഫുൾ തള്ളുകളൊക്കെയുണ്ടെങ്കിലും നാട്ടാരുടെ പൾസ്, അത് കുഞ്ഞപ്പേട്ടൻ പറയുന്ന ഓരോ കാര്യങ്ങളിലുമുണ്ടാകും. സ്ഥിരമായി മെട്രോയിൽ ജോലിക്കു പോകുന്ന, മുൻപ് പട്ടാളത്തിലായിരുന്ന കുഞ്ഞപ്പന് ഈ മെട്രോപ്പൊലിറ്റൻ സിറ്റിയുടെ റേഞ്ചിനപ്പുറത്തുള്ള പല കാര്യങ്ങളിലും അപാര റേഞ്ചാണ്. വേറെ ലെവലാണ്. ഈ മെട്രോ നഗരത്തിന്റെ, നാടിന്റെ ചലനങ്ങളെല്ലാം നിരീക്ഷിക്കുന്ന 'മെട്രോ' കുഞ്ഞപ്പൻ ഒളിഞ്ഞും തെളിഞ്ഞും പറയുന്നതിലൊക്കെ ആർക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നുകയാണെങ്കിൽ അതു തികച്ചും യാദൃശ്ചികമല്ലാത്തതും സ്വാഭാവികവും മാത്രം!!!Storiyoh Private Limited
  • മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 7
    Dec 1 2021

    കോറൊണയ്ക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ പാർട്ടിക്കാരേന്നോ എന്തിന് മെട്രോ കുഞ്ഞപ്പനെന്ന് പോലും ഇല്ല. ദേ 

    കൊറോണ പിടിച്ച് മൂപ്പര് ഇപ്പോ വീട്ടിൽ ഇരിപ്പാണ്. “എല്ലാവരുടെയും അവസ്ഥ വളരെ മോശമാണ്, ശ്രദ്ധിക്കുക” – എന്ന് മെട്രോ കുഞ്ഞപ്പൻ.

    Mehr anzeigen Weniger anzeigen
    10 Min.
  • മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 6
    Dec 1 2021

    പൂരം കൊടിയേറി മക്കളെ. വെറും പൂരമല്ല, ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം തൃശൂർ പൂരമായ നമ്മുടെ ഐപിഎൽ

    കുടമാറ്റവും വെടിക്കെട്ടും കഴിഞ്ഞിട്ട് ആര് കപ്പ് കൊണ്ട് പോകും? ഇത്തവണ അങ്ങനെ എളുപ്പം കപ്പ് ആരും കൊണ്ട് പോവാൻ ചാൻസ് ഇല്ല എന്നാണ് പൊതുവെ ഉള്ള സംസാരം. എന്തായാലും കട്ട ടീമ്സും കട്ടക്ക് നിൽക്കുന്ന ഫാൻസും ആയിട്ട് ഇത്തവണ ഐപിഎൽ തകർക്കും. അപ്പൊ ഐപിഎൽ പൂരം കേൾക്കാൻ ഇങ്ങോട്ട് പോരെ കുഞ്ഞപ്പനും ഇവിടെ ഒക്കെ ഉണ്ടേ........

    Mehr anzeigen Weniger anzeigen
    11 Min.
  • മെട്രോ കുഞ്ഞപ്പൻ എപ്പിസോഡ് - 5
    Dec 1 2021

    മഴയൊക്കെ പെയ്ത് മൊത്തം തണുത്തു കിടക്കുമ്പോഴും നാട് മുഴുവൻ തിരഞ്ഞെടുപ്പ്‌ ചൂടിലാണ്. നാട് മാത്രം അല്ല നമ്മുടെ കുഞ്ഞപ്പൻ ചേട്ടനും. ആ ചൂടിൽ നല്ല ചൂട് ചായേം കുടിച്ചോണ്ട്  അണികളോടും സ്ഥാനാർത്ഥികളോടും കുറച്ച് കാര്യങ്ങളൊക്കെ മൂപ്പർക്ക് പറയാനുണ്ട്. അപ്പൊ പിന്നെ കേൾക്കുവല്ലേ!!

    Mehr anzeigen Weniger anzeigen
    10 Min.
Noch keine Rezensionen vorhanden