Folgen

  • 45 മിനിറ്റിൽ 5 ഫുൾ ബിരിയാണി കഴിക്കാമോ ? റെക്കോർഡിടാം | ചാറ്റ് മസാല | പോഡ്കാസ്റ്റ്
    Aug 18 2026
    ഭക്ഷണം കഴിക്കുക എന്നത് വിശപ്പ് മാറ്റാനുള്ള ഒരു കാര്യം മാത്രമല്ല… ചിലർക്ക് അത് ഒരു വികാരമാണ്, ചിലർക്ക് ഒരു ശീലമാണ്, മറ്റുചിലർക്ക് ഒരു ആഘോഷം തന്നെയാണ്!
    Chat Masala with Akhil Sivanand & Shinoyയുടെ ഈ എപ്പിസോഡിൽ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള രസകരമായ വിശേഷങ്ങളിലൂടെയാണ് യാത്ര. ഒരാൾക്ക് 45 മിനിറ്റിൽ അഞ്ച് ഫുൾ മട്ടൻ ബിരിയാണി കഴിക്കാൻ കഴിയുമോ? ഒരാൾക്ക് ഒറ്റയിരിപ്പിൽ എത്ര ഇഡ്ഡലി കഴിക്കാം? ബിരിയാണി, ഇഡ്ഡലി, ചപ്പാത്തി, പൊറോട്ട, മാമ്പഴം തുടങ്ങിയവയുടെ തീറ്റ മത്സരങ്ങളും , വിചിത്രമായ ഭക്ഷണം കഴിക്കുന്ന രീതികളും ഇവിടെ ചർച്ചയാകുന്നു.
    അതിനൊപ്പം, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതികൾ എങ്ങനെ മാറി? സോഷ്യൽ മീഡിയയും ഫുഡ് ബ്ലോഗർമാരും നമ്മുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളെയും താല്പര്യത്തിനെയും എത്രത്തോളം സ്വാധീനിക്കുന്നു? ഒരു പ്രത്യേക ഭക്ഷണം കഴിക്കാൻ മാത്രം ദൂരയാത്ര ചെയ്യുന്നവരുണ്ടോ? പിന്നെ, ഓരോരുത്തരുടെയും വീട്ടിലെ രുചിയോടുള്ള പ്രത്യേക ഇഷ്ടം എങ്ങനെ നമ്മുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു?
    അഖിലും ഷിനോയിയും അവരുടെ സ്വന്തം food habits, food memories, favourite combinations, eating styles എന്നിവ പങ്കുവയ്ക്കുന്നതിനൊപ്പം, ഭക്ഷണം അമിതമായി കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
    ബിരിയാണിയിൽ നിന്ന് വീട്ടിലെ ചോറും മീൻകറിയും വരെ… ഭക്ഷണത്തിന്റെ രുചിയും ഓർമ്മകളും കൗതുകങ്ങളും നിറഞ്ഞ ഒരു രസകരമായ സംഭാഷണം!
    🎙️ Chat Masala with Akhil Sivanand & Shinoy
    Producer : RJ Achoo
    Mehr anzeigen Weniger anzeigen
    19 Min.
  • ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ -അനുഭവങ്ങൾ : ചാറ്റ് മസാല സീസൺ 2-Episode 1 | Podcast
    Aug 6 2026
    വണ്ണം കുറയ്ക്കാൻ എത്രയോ വഴികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. പക്ഷേ ശരിക്കും ഫലം തരുന്നത് എന്താണ്?ഈ എപ്പിസോഡിൽ അഖിൽ ശിവാനന്ദും ഷിനോയിയും സംസാരിക്കുന്നത് ഡയറ്റുകളെക്കുറിച്ചല്ല, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ്
    🥚 ദിവസവും പ്രോട്ടീൻ എത്ര പ്രധാനമാണ്?
    🌾 ഫൈബർ അടങ്ങിയ ഭക്ഷണം എന്തിന് ശീലമാക്കണം?
    ⚖️ 80/20 റൂൾ എന്താണ്? ആരോഗ്യകരമായ ഭക്ഷണവും ഇഷ്ടമുള്ള ഭക്ഷണവും എങ്ങനെ ബാലൻസ് ചെയ്യാം?
    🏋️ ജിമ്മിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്തൊക്കെ? സ്ഥിരതയ്ക്ക് എന്തുകൊണ്ട് കൂടുതൽ പ്രാധാന്യമുണ്ട്?
    🍬 പഞ്ചസാരയും മൈദ പോലുള്ള റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും

    എങ്ങനെ പതിയെ കുറയ്ക്കാം?സ്വന്തം അനുഭവങ്ങളും പ്രായോഗിക നിർദേശങ്ങളും ചേർന്ന ഈ സംഭാഷണം, ഭാരം കുറയ്ക്കുന്നതിനെക്കാൾ ആരോഗ്യമുള്ള ജീവിതം തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും.
    Mehr anzeigen Weniger anzeigen
    21 Min.
  • മഴ, കഞ്ഞി, ഉണക്കമീന്‍ കൊണ്ടാട്ടം,വറ്റല്‍; ആഹാ അന്തസ്സ് | Kondattam
    May 29 2024


    മാങ്ങാ,ചക്ക, പയര്‍,വെണ്ടയ്ക്ക, പാവയ്ക്ക, മീന്, ഇറച്ചി, തുടങ്ങി ചോറ് വരെ കയ്യില്‍ കിട്ടുന്നതെല്ലാം വേനല്‍ക്കാലത്ത് ഉണക്കിസൂക്ഷിക്കുന്ന ശീലം മലയാളിക്കുണ്ട്. വറ്റലുകളായും കൊണ്ടാട്ടങ്ങളായും നാലുമണിപലഹാരങ്ങളായും ഈ ഉണക്കലുകള്‍ മഴക്കാലത്ത് കറുമുറെ കൊറിക്കാനായി നമ്മുടെ ഡൈനിങ് ടേബിളില്‍ എത്തും. വേനല്‍ക്കാലത്തേക്കായി ഭക്ഷ്യവിഭവങ്ങള്‍ ഇങ്ങനെ ഉണക്കിസൂക്ഷിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. പഞ്ഞമാസക്കാലത്തേക്കൊരു കരുതിവയ്ക്കല്‍. തകര്‍ത്ത് പെയ്യുന്ന മഴനോക്കിയിരുന്ന കറുമുറെ കൊറിയ്ക്കുന്ന ഉണക്കല്‍ വിഭവങ്ങളുടെ വിശേഷങ്ങളുമായി ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ഒപ്പും അഞ്ജന രാമത്തും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Mehr anzeigen Weniger anzeigen
    25 Min.
  • പച്ചവെള്ളമോ, കഞ്ഞിവെള്ളമോ ! ദാഹം മാറ്റാൻ ഏറ്റവും നല്ലതേത് ? | Podcast
    Apr 19 2024
    വേനല്‍ ആണ്, നല്ല കത്തുന്ന വേനല്‍, ഒപ്പം കൊടും ചൂടും. എന്തൊക്കെ കുടിച്ചാല്‍ ദാഹം മാറ്റാം എന്ന ഗവേഷണത്തിലാണ് മലയാളികള്‍, മോരുംവെള്ളം മുതല്‍ സര്‍ബത്തും ജ്യൂസും പല വിധം മൊയ്‌റ്റോസും മലയാളികള്‍ മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ ജനപ്രിയമായ പാനീയമായങ്ങളെക്കുറിച്ചാണ് ഇന്ന് ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും സംസാരിക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    Mehr anzeigen Weniger anzeigen
    23 Min.
  • നാവില്‍ കൊതിയൂറും റംസാന്‍ രുചി വിശേഷങ്ങള്‍ | Ramadan Tastes
    Apr 3 2024
    വിണ്ടുമൊരു റംസാന്‍ മാസം എത്തിയിരിക്കുന്നു. വിശ്വാസത്തിന്റേയും വ്രതശുദ്ധിയുടേയും നാളുകള്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒപ്പം രുചികളുടെയും ആഘോഷമാണ് ഓരോ വര്‍ഷത്തേയും ചെറിയപെരുന്നാള്‍. റംസാന്‍ രുചി വിശേഷങ്ങളാണ് ഇത്തവണ ചാറ്റ് മസാലയില്‍. മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്റര്‍മാരായ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദനുമൊപ്പം വിശേഷങ്ങളുമായി അഫീഫ് മുസ്തഫയും ഖദീജ മൈമൂനും.പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്‌സിങ് : പ്രണവ്.
    Mehr anzeigen Weniger anzeigen
    30 Min.
  • കല്യാണവീട്ടിലെ രുചിയോര്‍മ്മകള്‍| Marriage Food Memories|
    Jan 30 2024
    കല്യാണ ചെക്കനും പെണ്ണും കഴിഞ്ഞാല്‍ പിന്നെ കല്യാണ വീട്ടിലെ പ്രധാന ആകര്‍ഷണ ഘടകം അവിടുത്തെ ഫുഡാണ്. കല്യാണത്തലേന്ന് വിളമ്പുന്ന കായത്തോട് ഉപ്പേരിയാണെങ്കില്‍പ്പോലും അതിന് പോലും അസാധ്യ രുചി തീര്‍ക്കുന്ന മാജിക്ക് എന്തായിരിക്കും ? കല്യാണങ്ങള്‍ ന്യൂജനറേഷന്‍ ആയപ്പോള്‍ ആഹാരവും അത് വിളമ്പുന്ന രീതിയും പതിയെ ന്യുജനറേഷനായി. കല്യാണവീട്ടിലെ രുചിയോര്‍മ്മകളെക്കുറിച്ചുള്ള കൊതിയൂറുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അഖില്‍ ശിവാനന്ദും ഷിനോയ് മുകുന്ദനും.പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്‌സിങ് : എസ്.സുന്ദര്‍
    Mehr anzeigen Weniger anzeigen
    28 Min.
  • ചക്കപ്പുഴുക്കും ചക്കവരട്ടിയതും ചക്കയപ്പവും; രുചിയുടെ മായികലോകം തീര്‍ക്കുന്ന ചക്ക രുചികള്‍|Jack fruit Dishes|
    Jan 24 2024
    മലയാളികളുടെ മനസ്സിലും തീന്‍ മേശയിലും ചക്കയ്ക്കുള്ളത്ര സ്വീകാര്യത മറ്റ് പഴങ്ങള്‍ക്കുണ്ടോ എന്ന് തന്നെ സംശയമാണ്.
    പുഴുക്കായും കുമ്പിളപ്പമായും,ചിപ്‌സായും ചക്കവരട്ടിയായുമൊക്കെ രുചിയുടെ പഞ്ചാരിമേളം തീര്‍ക്കുന്ന ചക്കയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി, ജോര്‍ജ്ജ്. സൗണ്ട് മിക്‌സിങ് : പ്രണവ്.
    Mehr anzeigen Weniger anzeigen
    23 Min.
  • ദോശനുറുക്ക്, വര്‍ക്കി, പഴംപൊരി: കൊതിയൂറും നാലുമണിപ്പലഹാരങ്ങള്‍| Tea Time Snacks|
    Jan 11 2024
    സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ പിന്നെ വീട്ടിലെത്താന്‍ ധൃതിയായിരിക്കും. വീട്ടില്‍ നമ്മളെയും കാത്ത് അമ്മയുണ്ടാക്കിയ പലഹാരങ്ങളുണ്ടാകും. പഴംപൊരിയും, ഓട്ടടയും, ഇലയടയും, ലൗലെറ്ററെന്ന വിളിപ്പേരുള്ള ഏലാഞ്ചിയുമൊക്കെ നമ്മളെ കാത്ത് മേശപ്പുറത്തുണ്ടാകും. ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ നാല്മണിപലഹാരങ്ങളുടെ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും അശ്വതി അനില്‍കുമാറും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്. സൗണ്ട് മിക്‌സിങ്: സുന്ദര്‍










    Mehr anzeigen Weniger anzeigen
    29 Min.