Folgen

  • സ്വന്തം ജെറ്റ് ഇല്ലാതെ എന്തു ജീവിതം | Business Podcast | Private Jet | Bulls Eye
    Feb 17 2026

    അംബാനിയെയോ അദാനിയെയോ പോലെ ജീവിക്കാൻ വർഷം 20 കോടിരൂപ ചെലവാക്കിയാൽ മതിയെന്നൊരു കണക്ക് മുൻപ് ഉണ്ടായിരുന്നു. ആരോ മിനക്കെട്ടിരുന്ന് കണക്ക് കൂട്ടിയെടുത്തതാണ്. ഇപ്പോൾ തുക ഇരട്ടി ആയിക്കാണും. ഇതിനെ ‘എൻജോയ്മെന്റ് ക്വോഷ്യന്റ്’ എന്നു വിളിക്കുന്നു. എന്നുവച്ചാൽ എത്ര കാശ് ഉണ്ടായിരുന്നാലും അത് എൻജോയ് ചെയ്യുന്നതിനു പരിധിയുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.


    In this episode of the Bulls Eye podcast, the focus shifts to the rapidly growing trend of the private jet (luxury aviation) industry and how ultra-rich lifestyles are reshaping travel preferences. Using the idea of the “Enjoyment Quotient” as a backdrop, the discussion looks at why high-net-worth individuals are increasingly investing in private jets, premium air travel, and ultra-luxury experiences. Narrator: P Kishore, Business Editor, Malayala Manorama.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    6 Min.
  • എഐക്ക് അബദ്ധം പറ്റി, കോടികൾ പൊട്ടി | Business Podcast | Bulls Eye | Epi 43
    Feb 10 2026

    ഒറ്റയടിക്ക് നടപ്പാക്കിയാൽ പണി പാളുന്ന പരിപാടിയാണ് എഐ ഉപയോഗിച്ചുള്ള ബിസിനസ്സ് പരീക്ഷണങ്ങൾ. കുറേശെ മൊഡ്യൂളുകളായി നടപ്പാക്കുകയാണെങ്കിൽ വൻ നഷ്ടങ്ങൾ ഒഴിവാക്കാനും കഴിയും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    Implementing artificial intelligence in business requires caution and strategy. In this episode of Bull’s Eye, Malayala Manorama Business Editor P. Kishore explains why phased, modular adoption of AI is far more effective than a one-time rollout. Learn how businesses can minimize risks, prevent losses, and make smarter decisions while experimenting with AI-driven solutions.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    8 Min.
  • ബിസിനസ് ഭാവിയിലെ ഭൂതവും വർത്തമാനവും | Business Podcast | Bulls Eye | Business Strategy 2026 | Epi 42
    Jan 20 2026

    ബിസിനസ് വർത്തമാനങ്ങളിൽ ഭാവിയിലെ ഭൂതങ്ങൾ പ്രധാനമാണ്. പ്രതിസന്ധികളെ മുൻകൂട്ടിക്കണ്ട് നേരത്തേതന്നെ മാറ്റിപ്പിടിക്കാൻ കഴിയണം. ഓടുന്നതെങ്ങോട്ടാണെന്നു മനസ്സിലാക്കി ഒരു മുഴം മുൻപേ. അവസരങ്ങളും ഇതുപോലെയാണ്. 2026ലെ കാറ്റു വീശുന്നത് എങ്ങോട്ടാണെന്നും മണിമുഴങ്ങുന്നത് ആർക്കാണെന്നും വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ

    In the fast-changing world of business, the future belongs to those who can anticipate change. From emerging risks to hidden opportunities, this episode of Bull’s Eye decodes the key trends shaping 2026. Which way is the economic wind blowing, and who will benefit when the bell rings? Get clear insights and sharp analysis from Malayala Manorama Business Editor P. Kishore.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    6 Min.
  • പിള്ളേരുകളി കാര്യമായി, ശതകോടികളായി | Billionaires | Business Podcast | Bulls Eye
    Jan 13 2026

    അമേരിക്കയിൽ മൂന്നു പിള്ളേര് കമ്പനിയുണ്ടാക്കി ശതകോടീശ്വരൻമാരായപ്പോൾ അതിൽ രണ്ടു പേർ ഇന്ത്യക്കാർ. കർണാടകയിൽ നിന്നും ഡൽഹിയിൽ നിന്നും കുടിയേറിയവരുടെ മക്കൾ. വെറും 22 വയസ്സിൽ ശതകോടീശ്വരൻമാരായി മാർക്ക് സക്കർബർഗിന്റെ റെക്കോർഡിനെ മറികടന്നിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    Three 22-year-olds have rewritten global startup history by becoming billionaires, breaking Mark Zuckerberg’s record. Among them are two Indian-origin founders, born to immigrants from Karnataka and Delhi. Malayala Manorama Business Editor P. Kishore unpacks this extraordinary success story in the Manorama Online Bullseye podcast.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    7 Min.
  • കാലത്തിൽ മറയുന്നു കണ്ണായതെല്ലാം | BullsEye Podcast
    Jan 6 2026

    പണ്ടൊക്കെ വീടുകളിൽ അച്ഛനമ്മമാർ സ്ഥലത്തില്ലെങ്കിൽ എന്തോ രഹസ്യം പോലെ അയലത്തെ കുട്ടികളുൾപ്പെടെ ഒ‌ത്തുകൂടി എംടിവി കാണലും എഫ്ടിവി കാണലുമുണ്ടായിരുന്നു. ഫാഷൻ ടിവിയിൽ ഇപ്പോഴും ലോകമാകെ ഫാഷനും ലൈഫ്സ്റ്റൈലും കാണുന്നുണ്ട്. പക്ഷേ, എംടിവിയിൽ പാട്ടു കാണൽ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ എം‍ടിവി തന്നെ പുതുവർഷത്തലേന്ന് പൂട്ടി. ജനത്തിന് യൂട്യൂബും ടിക്ടോക്കും സ്ട്രീമിങ്ങും ഉള്ളപ്പോഴെന്തിന് എംടിവി? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    6 Min.
  • നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക | BullsEye Podcast
    Dec 31 2025

    സുഹൃത്തിന്റെ നെറ്റിയിൽ പൊള്ളിയ പാട്. എന്താ കാര്യം? എങ്ങാണ്ട് ടൂറ് പോയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൽ തങ്ങി. കുളിക്കാൻ ടബ്ബിൽ കയറി നിന്ന് ഏതോ ടാപ്പിൽ പിടിച്ചു തിരിച്ചു. തിളച്ച വെള്ളം ജെറ്റ് പോലെ വന്ന് നെറ്റിയിൽ മുട്ടി. വല്ല വിധേനയുമാണ് ടബ്ബിൽ നിന്നു ചാടിയത്. ഇതൊരു ആഗോള പ്രശ്നമാണ്. നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    4 Min.
  • കച്ചവടത്തിലും വന്നു, സാരോപദേശി സ്രാങ്ക് | Bulls Eye Podcast | Epi 38
    Dec 24 2025

    കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട് വന്നിരിക്കുന്നു. ഏതു തരം സാധനം ആർക്ക് എന്തു വിലയ്ക്കകം വേണമെന്നു ചോദിച്ചാലുടൻ വലിയൊരു ലിസ്റ്റ് തന്നെ തരും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    AI Chatbots and The Future of Gift Shopping. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    5 Min.
  • കത്തുമില്ല, കാർഡുമില്ല പക്ഷേ, നഷ്ടം സാരമില്ല | Bulls Eye Podcast | Epi 37
    Dec 16 2025

    ഇക്കാലത്ത് ക്രിസ്മസ് കാർഡുകളില്ല. ലോകമാകെ പോസ്റ്റ് ഓഫിസുകൾ പൂട്ടുകയാണ്. യൂറോപ്പിൽ പോസ്റ്റൽ സേവനം നിർത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെൻമാർക്ക്. അവിടെ വിരളമായി മാറിയ ചുവപ്പൻ പോസ്റ്റൽ പെട്ടികൾ ജനുവരിയിൽ പൂർണമായി അപ്രത്യക്ഷമാവും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

    These days, Christmas cards have all but disappeared. Across the world, post offices are shutting down. Denmark has become the first country in Europe to discontinue its postal services. The iconic red postboxes there—now a rare sight—will completely disappear by January. Listen to the detailed story through the Manorama Online Bulls Eye podcast, presented by Malayala Manorama Senior Correspondent P. Kishore.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    6 Min.