Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Artikel konnten nicht hinzugefügt werden
Der Titel konnte nicht zum Warenkorb hinzugefügt werden.
Der Titel konnte nicht zum Merkzettel hinzugefügt werden.
„Von Wunschzettel entfernen“ fehlgeschlagen.
„Podcast folgen“ fehlgeschlagen
„Podcast nicht mehr folgen“ fehlgeschlagen
-
Gesprochen von:
-
Von:
Über diesen Titel
പലതാണിന്ന് പ്രധാനവാർത്തകൾ. പത്രങ്ങൾ ഒരേപോലെ പ്രാധാന്യം കൽപിച്ച ഒറ്റ വാർത്ത ഇല്ല എന്ന് തന്നെ പറയാം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം പുതിയ നിബന്ധനകൾ വയ്ക്കുന്നു എന്ന വാർത്തയാണ് മലയാളമനോരമയുടെ ലീഡ് വാർത്ത. രാഷ്ട്രീയവാർത്തയാണ് മാതൃഭൂമിക്ക് മുഖ്യം. സിപിഎം ലൈൻ മാറ്റി കോൺഗ്രസിനോട് അകലം പാലിക്കുന്നു എന്ന്. ഇത് യെച്ചൂരി ലൈനിൽ നിന്ന് കാരാട്ട് ലൈനിലേക്കുള്ള മാറ്റമാണ് എന്ന് മാതൃഭൂമി. കേരള ബിജെപിയിലെ പോർവിളിയാണ് മാധ്യമത്തിന്റെ ലീഡ്. അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ട്രംപോ കമലയോ എന്ന ചോദ്യത്തോടെ ദീപിക. കാനഡയിലെ ക്ഷേത്രത്തിൽ ഖലിസ്ഥാൻ ആക്രമണം ഉണ്ടായെന്ന വാർത്തയാണ് കേരളകൗമുദി ലീഡ് ആക്കിയത്. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയെന്നും രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്നും മംഗളം.
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
