Commentadi! Titelbild

Commentadi!

Commentadi!

Von: Manorama Online
Jetzt kostenlos hören, ohne Abo

Über diesen Titel

എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ.

Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.

Politik & Regierungen Wissenschaft
  • പ്രേതങ്ങളെ മലയാളിക്ക് പേടിയില്ലാതായോ!
    Feb 20 2026

    മലയാള സിനിമയിൽ വെള്ള സാരിയുടുത്ത്, വായിൽ കൂർത്ത പല്ലും ചോര കിനിയുന്ന നാവുമായി നടക്കുന്ന യക്ഷികളുടെ കാലം കഴിഞ്ഞോ? പ്രേതം അലറിച്ചിരിക്കുമ്പോൾ പോലും കണ്ണുപൊത്തിയിരുന്ന മലയാളി ഇന്ന് പ്രേതത്തിന് രണ്ട് കോമ്പല്ലു വരുമ്പോൾ പോലും ചിരിച്ചു മറിയുന്നു! ‘ഞാൻ പിശാചൊന്നുമല്ല, അയാം എ ഗുഡ് സോൾ. ഞാൻ നല്ലൊരു പ്രേതമാണ്’ എന്നു പറയുന്ന ഡെലൂലു വന്നതാണോ ഈ അവസ്ഥയ്ക്കു കാരണം? അർച്ചനയും അരുണിമയും നവീനും ചർച്ച ചെയ്യുകയാണ് കമന്റടിയിൽ– ‘ഈ പ്രേതങ്ങൾക്ക് ഇതെന്തു പറ്റി?’

    Remember when a flutter of a white saree and the flash of a jagged fang were enough to keep us awake for weeks? Those days seem like a ghost of the past. Today, the same Malayali audience that once watched through covered eyes is now doubling over with laughter at the sight of a cinematic spirit!

    The "Good Soul" Era

    Is the "Delulu" trend to blame? We’ve traded soul-piercing screams for ghosts who politely introduce themselves: "I’m not a demon, I’m a good soul!" From blood-curdling legends to quirky roommates, the supernatural has gone from terrifying to... relatable?

    Archana, Arunima, and Naveen dive into the grave of horror tropes to ask: "What on earth happened to our ghosts?"

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    36 Min.
  • രാഷ്ട്രീയത്തിൽ വിജയ്‌ക്ക് എന്തു സംഭവിക്കും?
    Jan 6 2026

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരിലൊരാൾ, പ്രതിവർഷം 1000 കോടിയുടെ ബിസിനസ് ചലച്ചിത്രമേഖലയ്ക്കു സമ്മാനിക്കുന്ന നടൻ. അങ്ങനെയൊരാൾ പെട്ടെന്നൊരു നാൾ സിനിമയെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നു, അതും കരിയറിന്റെ ഏറ്റവും ഉയരങ്ങളിലെത്തി നില്‍ക്കുന്ന സമയത്ത്. ടിവികെ എന്ന പാർട്ടിയുണ്ടാക്കി തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമാകുമോ ജനുവരി 9ന് റിലീസാകുന്ന ‘ജനനായകൻ’? വിജയ് ഇനി സിനിമയിലേക്ക് തിരികെ വരില്ലേ? രാഷ്ട്രീയത്തിൽ എന്താണ് വിജയ്‌യുടെ ഭാവി? സിനിമയിലേതു പോലെ രാഷ്ട്രീയത്തിലുടെ ‘മാസിനെ’ ആകർഷിക്കാൻ വിജയ്ക്കു സാധിക്കുമോ? പരിശോധിക്കുകയാണ് ‘കമന്റടി’ പോഡ്കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും.

    The Vijay Phenomenon: From Silver Screen to Political Battlefield

    One of India’s highest-paid actors and a powerhouse who delivers a staggering Rs. 1,000 crore business to the film industry annually- Vijay is at the absolute pinnacle of his career. Yet, in a move that has stunned the industry, he is walking away from the limelight to embrace full-time politics. With the launch of his party, Tamilaga Vettri Kazhagam (TVK), Vijay is gearing up to be a decisive force in Tamil Nadu politics. As his upcoming film Jananayakan hits screens on January 9, fans and critics alike are asking the same burning questions:

    Is Jananayakan truly the swan song of 'Thalapathy'?
    Will Vijay ever return to the silver screen, or is this a permanent goodbye to cinema?
    What does the future hold for Vijay in the complex landscape of Tamil Nadu politics?
    Can he translate his unparalleled cinematic stardom into a successful political "mass" movement?

    In this episode of the Commentadi Podcast, Arunima, Archana, and Naveen dive deep into the implications of Vijay's transition and what it means for both the film industry and the political future of South India.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    35 Min.
  • 2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ
    Dec 1 2025

    ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്‌സ് ഓഫിസിനുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും കെട്ടിട്ടില്ല. അതിനിടെ മികവിന്റെ കയ്യൊപ്പിട്ട കുഞ്ഞുകുഞ്ഞു ചിത്രങ്ങളുമേറെ. എന്തായിരുന്നു 2025ലെ മലയാള സിനിമ? എങ്ങനെയാണത് ഇന്ത്യൻ സിനിമയ്ക്കുതന്നെ മാതൃകയാക്കാവുന്ന മികവ് പ്രകടിപ്പിച്ചതും വിവാദങ്ങളോ അടിച്ചോടിച്ചതും? ‘കമന്റടി’ പോഡ്‌കാസ്റ്റ് ‘2025 റൗണ്ടപ്’ സീരീസിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും.

    Has there ever been a year when Malayalam cinema commanded such widespread attention across India? 2025 is drawing to a close, having made a massive impact, both in terms of controversy and sheer cinematic brilliance.

    While blockbusters like Empuraan and The Kerala Story fueled intense national debates, the phenomenal Box Office jolt delivered by films such as Loka is still being felt. Adding to this mix were smaller productions that were celebrated for their exceptional quality.

    What defined Malayalam cinema in 2025? How did it set a benchmark for excellence that could serve as a model for Indian cinema, and how did it navigate, or even generate, these major controversies?

    Arunima, Archana, and Naveen dive into all these questions in the first installment of the '2025 Roundup' series on the 'Commentadi' podcast.

    See omnystudio.com/listener for privacy information.

    Mehr anzeigen Weniger anzeigen
    28 Min.
Noch keine Rezensionen vorhanden