Chat- Masala | Mathrubhumi Titelbild

Chat- Masala | Mathrubhumi

Chat- Masala | Mathrubhumi

Von: Mathrubhumi
Jetzt kostenlos hören, ohne Abo

നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക്, ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക് , പതുപതുത്ത അപ്പത്തിന് എരുവും പുളിയും മധുരവും അല്ലാതെ, വേറെ ചില കഥകള്‍ കൂടി പറയാനുണ്ടാകും. വിശപ്പ് മാറ്റുന്നതിന് അപ്പുറം ഭക്ഷണം ഓര്‍മ്മകളാണ്. സന്തോഷങ്ങളും അനുഭവങ്ങളും കൂടിയാണ്. അത്തരം കഥകളാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ചാറ്റ് മസാലയിലൂടെ പങ്കുവയ്ക്കുന്നത്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്Copyright Mathrubhumi Kochen Kunst Lebensmittel & Wein
  • ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ -അനുഭവങ്ങൾ : ചാറ്റ് മസാല സീസൺ 2-Episode 1 | Podcast
    Aug 6 2026
    വണ്ണം കുറയ്ക്കാൻ എത്രയോ വഴികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. പക്ഷേ ശരിക്കും ഫലം തരുന്നത് എന്താണ്?ഈ എപ്പിസോഡിൽ അഖിൽ ശിവാനന്ദും ഷിനോയിയും സംസാരിക്കുന്നത് ഡയറ്റുകളെക്കുറിച്ചല്ല, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ്
    🥚 ദിവസവും പ്രോട്ടീൻ എത്ര പ്രധാനമാണ്?
    🌾 ഫൈബർ അടങ്ങിയ ഭക്ഷണം എന്തിന് ശീലമാക്കണം?
    ⚖️ 80/20 റൂൾ എന്താണ്? ആരോഗ്യകരമായ ഭക്ഷണവും ഇഷ്ടമുള്ള ഭക്ഷണവും എങ്ങനെ ബാലൻസ് ചെയ്യാം?
    🏋️ ജിമ്മിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്തൊക്കെ? സ്ഥിരതയ്ക്ക് എന്തുകൊണ്ട് കൂടുതൽ പ്രാധാന്യമുണ്ട്?
    🍬 പഞ്ചസാരയും മൈദ പോലുള്ള റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും

    എങ്ങനെ പതിയെ കുറയ്ക്കാം?സ്വന്തം അനുഭവങ്ങളും പ്രായോഗിക നിർദേശങ്ങളും ചേർന്ന ഈ സംഭാഷണം, ഭാരം കുറയ്ക്കുന്നതിനെക്കാൾ ആരോഗ്യമുള്ള ജീവിതം തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും.
    Mehr anzeigen Weniger anzeigen
    21 Min.
  • മഴ, കഞ്ഞി, ഉണക്കമീന്‍ കൊണ്ടാട്ടം,വറ്റല്‍; ആഹാ അന്തസ്സ് | Kondattam
    May 29 2024


    മാങ്ങാ,ചക്ക, പയര്‍,വെണ്ടയ്ക്ക, പാവയ്ക്ക, മീന്, ഇറച്ചി, തുടങ്ങി ചോറ് വരെ കയ്യില്‍ കിട്ടുന്നതെല്ലാം വേനല്‍ക്കാലത്ത് ഉണക്കിസൂക്ഷിക്കുന്ന ശീലം മലയാളിക്കുണ്ട്. വറ്റലുകളായും കൊണ്ടാട്ടങ്ങളായും നാലുമണിപലഹാരങ്ങളായും ഈ ഉണക്കലുകള്‍ മഴക്കാലത്ത് കറുമുറെ കൊറിക്കാനായി നമ്മുടെ ഡൈനിങ് ടേബിളില്‍ എത്തും. വേനല്‍ക്കാലത്തേക്കായി ഭക്ഷ്യവിഭവങ്ങള്‍ ഇങ്ങനെ ഉണക്കിസൂക്ഷിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. പഞ്ഞമാസക്കാലത്തേക്കൊരു കരുതിവയ്ക്കല്‍. തകര്‍ത്ത് പെയ്യുന്ന മഴനോക്കിയിരുന്ന കറുമുറെ കൊറിയ്ക്കുന്ന ഉണക്കല്‍ വിഭവങ്ങളുടെ വിശേഷങ്ങളുമായി ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ഒപ്പും അഞ്ജന രാമത്തും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    Mehr anzeigen Weniger anzeigen
    25 Min.
  • പച്ചവെള്ളമോ, കഞ്ഞിവെള്ളമോ ! ദാഹം മാറ്റാൻ ഏറ്റവും നല്ലതേത് ? | Podcast
    Apr 19 2024
    വേനല്‍ ആണ്, നല്ല കത്തുന്ന വേനല്‍, ഒപ്പം കൊടും ചൂടും. എന്തൊക്കെ കുടിച്ചാല്‍ ദാഹം മാറ്റാം എന്ന ഗവേഷണത്തിലാണ് മലയാളികള്‍, മോരുംവെള്ളം മുതല്‍ സര്‍ബത്തും ജ്യൂസും പല വിധം മൊയ്‌റ്റോസും മലയാളികള്‍ മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ ജനപ്രിയമായ പാനീയമായങ്ങളെക്കുറിച്ചാണ് ഇന്ന് ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും സംസാരിക്കുന്നത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    Mehr anzeigen Weniger anzeigen
    23 Min.
adbl_web_anon_alc_button_suppression_t1
Noch keine Rezensionen vorhanden